വയോജനങ്ങള്‍ക്കൊരു കരുതല്‍; മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ‘വയോജന ശില്‍പശാല’ സംഘടിപ്പിച്ചു


പയ്യോളി: കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനും സംയുക്തമായി  മേലടി ബ്ലോക്ക് പഞ്ചായത്തില്‍ വയോജന ശില്‍പ്പശാല സംഘടിപ്പിച്ചു.  മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോഴിക്കോട് ജില്ലയെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വയോജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്.

വൈസ് പ്രസിഡണ്ട് പി.പ്രസന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ടി.രാജന്‍, ജമീല സമദ്, സി.കെ.ഗിരീഷ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.എം.സി രവീന്ദ്രന്‍, ലീന പുതിയോട്ടില്‍, ബ്ലോക്ക് മെംബര്‍ എം.പി ബാലന്‍, ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഐ.എന്‍.ഇ റിസോഴ്‌സ് പേഴ്‌സണ്‍ സി. മുഹമ്മദ് ‘വയോജന സൗഹൃദം’ എന്ന വിഷയത്തെപ്പറ്റി ക്ലാസ്സെടുത്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞകുളം നാരായണന്‍ സ്വാഗതവും ജി.ഒ പ്രസാദ് നന്ദിയും പറഞ്ഞു.

വയോജനങ്ങള്‍ക്കൊരു കരുതല്‍; മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ‘വയോജന ശില്‍പശാല’ സംഘടിപ്പിച്ചു