കൊയിലാണ്ടി പാതാര്‍ വളപ്പില്‍ അംഗന്‍വാടിയും വീടുകളും സന്ദര്‍ശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ ചെയര്‍മാനും സംഘവും
കൊയിലാണ്ടി: കൊയിലാണ്ടി പാതാര്‍ വളപ്പില്‍ അംഗന്‍വാടിയും പ്രദേശത്തെ വീടുകളും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ സന്ദര്‍ശിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍ കുമാര്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. പി.വസന്തം എന്നിവര്‍ സന്ദര്‍ശിച്ചു.
അംഗന്‍വാടി പരിസരത്ത് വെച്ചുനടന്ന ചടങ്ങില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപറമ്പത്ത് സ്വാഗതം പറഞ്ഞു. അഡ്വ. പി.വസന്തം അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ മോഹന്‍ കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ജില്ലാ വിജിലന്‍സ് കമ്മിറ്റി അംഗവുമായ അജിത്ത് കൗണ്‍സിലര്‍ വി.പി.ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍ പുളിയുള്ളതില്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ അനുരാധ, സബിത റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍.പി, ശ്രീലേഷ് മാരാത്ത്, ബിജു.കെ.കെ, സുഭാഷ്.സി, ജീവനക്കാരായ ശ്രീജിത്ത് കുമാര്‍.കെ.പി എന്നിവര്‍ പങ്കെടുത്തു.