വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യം


വയനാട്: അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 8 ( ചൊവ്വാഴ്ച) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യം.

ഡി.ടി.പി.സി കേന്ദ്രങ്ങളായ എടക്കല്‍ ഗുഹ, പൂക്കോട് തടാകം, കര്‍ലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗണ്‍ സ്‌ക്വയര്‍, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാര്‍ക്ക് മാനന്തവാടി, കാന്തന്‍പാറ, വെള്ളിച്ചാട്ടം, ചീങ്ങേരിമല എന്നിവിടങ്ങളിലാണ് വനിതകള്‍ക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കുക.