ബന്ധു മരിച്ചതിന് പിന്നാലെ കാണാതായി; മണിക്കൂറുകള്‍ക്കുശേഷം വയോധികയുടെ മൃതദേഹം പൊയില്‍ക്കാവ് റെയില്‍വേ ട്രാക്കില്‍
പൊയില്‍ക്കാവ്: പൊയില്‍ക്കാവില്‍ വയോധിക റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അമ്മയാണ് മരിച്ചത്. എണ്‍പത് വയസായിരുന്നു.
ഇന്നലെ രാത്രി 11.30 ഓടെ പൊയില്‍ക്കാവ് പഴയ വില്ലേജ് ഓഫീസിന് സമീപത്തായാണ് മൃതദേഹം കണ്ടത്. ഒക്ടോബര്‍ 26ന് പെണ്ണൂട്ടിയുടെ മകളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. രാത്രി 12 മണിയോടെ ബന്ധുക്കളെല്ലാം അവിടേക്ക് പോയെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായില്ല. പിറ്റേന്ന് രാവിലെ എട്ടുമണിയോടെ പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ വീട്ടില്‍ കാര്യമന്വേഷിക്കാന്‍ എത്തിയപ്പോള്‍ പെണ്ണൂട്ടി വീട്ടിലുണ്ടായിരുന്നില്ല. പരസരത്തെല്ലാം തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതിപ്പെട്ടു.[mid]
അന്വേഷണത്തിന് ഇടയിലാണ് രാത്രിയോടെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.