കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് പന്തലായനി ജി.എച്ച്.എസ്.എസില്‍ തുടക്കമായി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. ഇന്നും നാളെയുമായി ജി.എച്ച്.എസ്.എസ് പന്തലായനി സ്‌കൂളില്‍ വച്ചാണ് ശാസ്ത്രോത്സവം നടത്തുന്നത്.

Advertisement

നഗരസഭ ചെയര്‍പേഴ്സണല്‍ സുധ കിഴക്കെപ്പാട്ടിലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മേള ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പി.ഗിരീഷ് കുമാര്‍ മേള വിശദീകരണം നല്‍കി.

Advertisement

ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നിജില പറവക്കൊടി, കെ ഇന്ദിര, പ്രജില.സി, പ്രജിഷ .കെ, പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു, ബിപിസി ദീപ്തി ഇ.പി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എ.പി പ്രബീത് സ്വാഗതവും, സി കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisement