നാട്ടുകാര്‍ ഒത്തുച്ചേര്‍ന്നു; മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിന് സമീപത്തെ പുതുക്കി പണിത ബസ് സ്റ്റോപ്പ് നാടിന് സമര്‍പ്പിച്ചു
മൂടാടി: മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിന് മുൻപിലായി പുതുക്കി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൂമഠത്തിൽ ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ നാടിന് സമര്‍പ്പിച്ചു. നിലവിലുണ്ടായിരുന്നു ബസ് സ്റ്റോപ്പ് കാലപ്പഴക്കം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുച്ചേര്‍ന്ന് ജനകീയ കൂട്ടായ്മയിലൂടെ ബസ് സ്റ്റോപ്പ് പുതുക്കി നിര്‍മ്മിക്കുകയായിരുന്നു.
ജൈവവൈവിധ്യത്താലും പൈതൃക നിർമ്മിതിയാലും ശ്രദ്ധേയമായ കോട്ടയിൽ ക്ഷേത്രത്തിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് ഭക്ത ജനങ്ങള്‍ എത്താറുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബസ് സ്റ്റോപ്പ് പുതുക്കി നിര്‍മ്മിച്ചത്.