ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി അവരെത്തി; പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ
മേപ്പയ്യൂർ: കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം വീണ്ടും സ്കൂളുകൾ തുറന്നപ്പോൾ ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ എത്തി. വയനാട് വന്യജീവിസങ്കേതത്തിലെ പിലാക്കാവ് ഊരാളി ആദിവാസി കോളനിയിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
സുൽത്താൻ ബത്തേരി റേഞ്ച് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രഞ്ജിത്ത് കുമാർ, രൂപേഷ്, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ആർ ആർ ടി വി രാഘവൻ, പ്രബീഷ്, ജോസഫ് നിക്സൺ, ആൽബിൻ അഗസ്റ്റിൻ, അശ്വതി ബാലൻ, അഖിൽ അദ്ധ്യാപകരായ സുഭാഷ് കുമാർ, സിനി, നീതു, ഗാർഗി, സുഫൈദ്, സലീന എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജി, മറ്റു എൻ എസ് എസ് വോളന്റിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.