കൊയിലാണ്ടി വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. മേപ്പയ്യൂര്‍ സ്വദേശിയായ പുതിയോട്ടില്‍ ജിഷ്ണുവിന്റെ കെ.എല്‍ 56 എസ് 8681 നമ്പറിലുള്ള ചുവന്ന കളര്‍ ബജാജ് പള്‍സര്‍ എന്‍.എസ് 200 ബൈക്കാണ് കാണാതായത്.

ഇന്നലെ രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് ബൈക്ക് കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847552645 എന്ന നമ്പറില്‍ ബന്ധപ്പെടുക.