വേനൽ ചൂടിൽ ചുട്ടു പൊള്ളി നാട്; റേഷൻ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു
കോഴിക്കോട്: വേനൽ ചൂടിൽ നാട് ചുട്ടു പൊള്ളുമ്പോൾ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കാൻ തീരുമാനം. ഈ സാഹചര്യം മാറുന്നത് വരെ ഇനി റേഷൻ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് മണി വരെയുമായി ക്രമീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് താപനില ക്രമാതീതമായി വർദ്ധിച്ചു. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതൽ.