പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 19 മുതല്‍- മത്സരയിനവും വേദിയും വിശദാംശങ്ങളും അറിയാം


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബര്‍ 19 മുതല്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങളാണ് 19ാം തിയ്യതി നടക്കുക. 29നാണ് മത്സരം അവസാനിക്കുക.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 19ന് രാവിലെ എട്ടുമണിമുതല്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 20ന് ഇതേ വേദിയില്‍ ഫുട്‌ബോള്‍ മത്സരം അരങ്ങേറും. 21ന് ആര്‍ച്ചറി, 22ന് കബഡി, മത്സരങ്ങളും ഇവിടെ നടക്കും. വൈകുന്നേരം മൂന്നുമണി മുതലാണ് ഈ മത്സരങ്ങള്‍ ആരംഭിക്കുക. 21ാം തിയ്യതി രാവിലെ എട്ടുമണിക്ക് അത്തോളി വെച്ചാണ് വോളിബോള്‍ മത്സരങ്ങള്‍ നടത്തുന്നത്.

21ാം തിയ്യതി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രചനാ മത്സരങ്ങള്‍ നടക്കും. രാവിലെ 10.30നാണ് രചനാ മത്സരങ്ങള്‍ തുടങ്ങുന്നത്. 22ാം തിയ്യതി രാവിലെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും 25ന് രാവിലെ ഒമ്പത് മണിക്ക് കാട്ടിലപീടിക ഹംസ കുളങ്ങര ക്ഷേത്രകുളത്തില്‍വെച്ച് നീന്തല്‍ മത്സരവും നടത്തും.

മറ്റു മത്സരങ്ങളും വേദിയും

ബാഡ്മിന്റണ്‍- ബാര്‍ ക്ലേസ് ബാഡ്മിന്റണ്‍ കോര്‍ട്ട് കാപ്പാട് (25-10-2023) രാവിലെ എട്ടുമണി

ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (25-10-2023)- രാവിലെ 10.30

മെഹന്തി- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (25-10-2023)- രാവിലെ 10.30

ചെസ്സ്- ലിറ്റില്‍ മാസ്റ്റര്‍ ചെസ് സ്‌കൂള്‍ കൊയിലാണ്ടി (26-10-2023)- രാവിലെ എട്ട് മണി

പഞ്ചഗുസ്തി- ന്യൂവേള്‍ഡ് ഫിറ്റ്‌നസ് സെന്റര്‍ കൊയിലാണ്ടി (26-10-2023)- വൈകുന്നേരം നാലുമണി

വടംവലി- അരിക്കുളം മന്ദങ്ങാ പറമ്പത്ത് (27-10-2023)- വൈകുന്നേരം മൂന്നുമണി.

കലാമത്സരം- ആന്തട്ട ഗവ. യു.പി സ്‌കൂള്‍ അരങ്ങാടത്ത് (29-10-2023)- രാവിലെ എട്ടുമണി മുതല്‍

ക്ലേ മോഡലിങ് ആന്തട്ട ഗവ. യു.പി സ്‌കൂള്‍ അരങ്ങാടത്ത് (29-10-2023)- രാവിലെ പത്ത് മണി