എം.വി.ഡി പിടിച്ചപ്പോള്‍ ലൈസന്‍സ് ഇല്ല; വാട്സ് ആപ്പ് വഴി അയച്ചു നല്കി, തട്ടിപ്പ് കാണിച്ച യുവാവും ഡ്രൈവിംങ്ങ് സ്കൂള്‍ ഉടമയും പിടിയില്‍
കാസര്‍ഗോഡ്: പോലീസും എം.വി.ഡിയും ഒരുമിച്ച് നടത്തിയ പരിശോധനയില്‍ വ്യാജ ലൈസന്‍സ് കൈവശം വച്ച യുവാവ് പിടിയില്‍. വിശദ പരിശോധനയില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ സഹായം ചെയ്ത് കൊടുത്ത ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റില്‍.
ബുധനാഴ്ച തൃക്കരിപ്പൂര്‍ ഭാഗത്ത് ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ്, പി.വി, ഡ്രൈവര്‍ മനോജ് കുമാര്‍. കെ എന്നിവരും ചന്തേര പോലീസ് സ്റ്റേഷന് എസ്.ഐ പ്രദീപ്കുമാറും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കൈവശം ലൈസന്‍സ് ഇല്ലെന്നും അയച്ചുതരാമെന്നും പറഞ്ഞ ശേഷം ഇയാള്‍ പോവുകയായിരുന്നു. എന്നാല്‍ പിന്നീട് വാട്സ്ആപ്പ് വഴി അയച്ചു നല്കിയ ലൈസന്‍സ് പോലീസ് പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിയുടെ പേരില്‍ ഉളള ലൈസന്‍സ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.എം.വി.ഡി പിടിച്ചപ്പോള്‍ ലൈസന്‍സ് ഇല്ല; വാട്സ് ആപ്പ് വഴി അയച്ചു നല്കി, തട്ടിപ്പ് കാണിച്ച യുവാവും ഡ്രൈവിംങ്ങ് സ്കൂള്‍ ഉടമയും പിടിയില്‍
വാഹനം ഉപയോഗിക്കുന്നവര്‍ ഡ്രൈവിംങ്ങ് ലൈസന്‍സ് കൈവശം വയ്ക്കുകയോ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസര്‍ഗോഡ് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എ.സി. ഷീബ അറിയിച്ചു. കൂടാതെ വ്യാജ ലൈസന്‍സ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.