‘ലഹരിക്കടിമപ്പെടാതെ വിദ്യാര്‍ത്ഥികള്‍ സ്വയം രക്ഷകരാകണം’; ലഹരിവിമുക്ത പദ്ധതി ‘വിമുക്തമിഷന്‍’ ഏകദിന ശില്പശാല കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിക്ക് തുടക്കം. ‘വിമുക്തമിഷന്‍’ പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ശില്പശാല ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്. എന്‍.ഡി.പി യോഗം കോളേജില്‍ നടന്നു.

കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെടാതെ വിദ്യാര്‍ത്ഥികള്‍ സ്വയം രക്ഷകരാകണമെന്നും അതിന് എക്സൈസ് ഡിപ്പാര്‍ട്‌മെന്റും ജനപ്രതിനിധികളും അടങ്ങുന്ന വലിയ ഒരു സമൂഹം ഒപ്പം ഉണ്ടെന്നും എക്‌സൈസ് സംഘം ഉറപ്പ് നല്‍കി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജേഷ് സി.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജയരാജ് (എക്സൈസ് പ്രിവന്റിവ് ഓഫീസര്‍, പേരാമ്പ്ര ) ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. സുധീപ് (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പേരാമ്പ്ര), സുമതി (വാര്‍ഡ് കൗണ്‍സിലര്‍) ഡോ. മെര്‍ലിന്‍ എബ്രഹാം (കോ-ഓര്‍ഡിനേറ്റര്‍, ആന്റി നര്‍ക്കോട്ടിക് ക്ലബ് ) ക്യാപ്റ്റന്‍ മനു.പി എന്നിവര്‍ സംസാരിച്ചു.