കെ.ടി ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കീഴ്പ്പയ്യൂര്‍ പൗരാവവലി
മേപ്പയ്യൂര്‍: മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, പഴയകാല ബഹ്‌റൈന്‍ പ്രവാസിയുമായിരുന്ന നമ്പിച്ചാംകണ്ടി കെ.ടി ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കീഴ്പ്പയ്യൂര്‍ പൗരാവലി അംഗങ്ങള്‍.
കീഴ്പ്പയ്യൂര്‍ മഹല്ല് ഖത്തീബ് മെഹ്ബൂബലി അശ്അരി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാന്‍ ഇല്ലത്ത് അദ്ധ്യക്ഷനായി. മേപ്പയ്യൂര്‍ മഹല്ല് ഖാസി കെ. നിസാര്‍ റഹ്‌മാനി, കീഴ്‌പ്പോട്ട് മൊയ്തീന്‍ ഹാജി, എം. പക്രന്‍ ഹാജി, ഇസ്മയില്‍ കമ്മന,അസ്സൈനാര്‍ പടിഞ്ഞാറയില്‍, മുഹമ്മദ് എരോത്ത്, നൗഷാദ് അത്തോളി മീത്തല്‍, ഇബ്രാഹീം കീഴ്പ്പോട്ട്, കെ.കുട്ട്യാലി, ഇല്ലത്ത് അസീസ്, റിയാസ് മലപ്പാടി, സിറാജ് പൊയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.