കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശവും അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒക്ടോബര്‍ 17 ചൊവ്വാഴ്ച രാവിലെ 10.30നാണ് അഭിമുഖം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാകേണ്ടതാണ്.

യോഗ്യത: സര്‍വകലാ ശാല ബിരുദവും PGDCA / Bsc കമ്പ്യൂട്ടര്‍ സയന്‍സ് /ബി ടെക് IT എന്നിവയില്‍ ഏതെങ്കിലും യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ് റൈറ്റിംഗ്. (ISM മലയാളം നിര്‍ബന്ധമായും വേണം ).