ചെങ്കല്ലിറക്കി തിരിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വടകരയിൽ മിനിലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു


വടകര: അഴിയൂരിൽ നിന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പറഞ്ഞു കയറി. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് (31) ആണ് മരിച്ചത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.

ശനിയാഴ്ച ഉച്ചയോടെ വടകര അഴിയൂർ കോറോത്ത് റോഡ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ചെങ്കൽ ഇറക്കി തിരിച്ചു പോവുകയായിരുന്നു മിനിലോറി. ദീപക്കിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി താജുമാലിക്, കടയുടമ അസീസിന്റെ മകൻ സമൂദ് എന്നിവരെ പരിക്കുകളുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. തിരക്കു കുറഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി.[mid4