മേപ്പയ്യൂര്‍-കൊയിലാണ്ടി റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന കല്പ്പത്തൂര് തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു
മേപ്പയ്യൂര്‍: കൊയിലാണ്ടി-മേപ്പയ്യൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രശാന്തി ബസില്‍ കണ്ടക്ടറായിരുന്ന കല്പ്പത്തൂര് തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അച്ഛന്: പരേതനായ തൊണ്ടിക്കണ്ടി ദാസ്. അമ്മ: രാധ. ഭാര്യ: ദീപ (കരുവണ്ണൂര്‍). മകള്‍: മയൂഖ. സഹോദരങ്ങള്‍: ഷജില്‍കുമാര്‍ (എ.എസ്.ഐ കൊയിലാണ്ടി), രജിത (മുയിപ്പോത്ത്).
സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.