അമിതമായ ക്ഷീണവും ഓര്‍മ്മക്കുറവും ആണോ പ്രശ്‌നം; എന്നാല്‍ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഈ അസുഖമായിരിക്കാം
നമ്മുടെ നിത്യജീവിതത്തില്‍ നിരവധി അസുഖങ്ങള്‍ പതിവാണല്ലോ. എന്നാല്‍ ചിലതെല്ലാം നമ്മള്‍ നിസാരമായി കാണാറുണ്ട്. നിരന്തരമായി ഉണ്ടാവുന്ന ക്ഷീണങ്ങളും നമ്മള്‍ നിസാരമായി കാണാറാണ് പതിവ്. എന്നാല്‍ ഇതി ശ്രദ്ധിച്ചോളു.
[Mid1] ആറു മാസമോ അതിലധികമോ ഉളള കടുത്ത ക്ഷീണവും ഓര്‍മ്മക്കുറവും ഉണ്ടെങ്കില്‍ ഈ അവസ്ഥയെ ‘ ക്രോണിക് ഫാറ്റിംഗ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഫാറ്റിംഗ് അഥവാ തളര്‍ച്ചയാണ് പ്രധാനലക്ഷണം.
വിശ്രമിച്ചാലോ- അല്ലെങ്കില്‍ ശരീരം ശ്രദ്ധിച്ചാല്‍ പോലും മാറാത്തതും കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമെല്ലാമാണ് ക്രോണിക് ഫാറ്റിംഗ് സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍. ‘ മയാള്‍ജിക് എന്‍സെഫലോമയലൈറ്റിസ്’ എന്നും ഈ അവസ്ഥ അറിയപ്പെടുന്നത്.
ഈ അവസ്ഥയുടെ കാരണം കൃത്യമായി അറിയാത്തതിനാല്‍ ഇതിന് വളരെ ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല.
നമ്മള്‍ ഓരോരുത്തരുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ട്രസ് നല്ലപോലെ നിയന്ത്രിക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൃത്യമായ ഉറക്കം നിര്‍ബന്ധമാണ്. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ വ്യായാമം, വെള്ളം, മനസിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഉറപ്പാക്കുക. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്നതിനെ ഒരു അവസ്ഥയായി മാത്രം കണ്ടുകൊണ്ട് ജീവിത രീതികള്‍ കൃത്യതയോടെയായാല്‍ ഇതൊരു വെല്ലുവിളി അല്ലാതാക്കി മാറ്റാം.
[mid5]