യന്ത്ര തകരാര്‍; ദമ്മാമില്‍ നിന്ന് രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം വൈകുന്നു


കോഴിക്കോട്: ഇന്ന് രാവിലെ ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം വൈകുന്നു. യന്ത്ര തകരാറിനെ തുടര്‍ന്നാണ് 11.30ന് പുറപ്പെടേണ്ട എ239 വിമാനം മണിക്കൂറുകള്‍ വൈകിയിട്ടും പുറപ്പെടാതെ എയര്‍പോര്‍ട്ടില്‍ തന്നെയുള്ളത്.

ആദ്യം ഒരു മണിക്കൂര്‍ വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് 12.30 ഓടെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന്-നാല് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. നിലവില്‍ യാത്രക്കാരെ പുറത്തിറക്കിയിരിക്കുകയാണ്.

യന്ത്ര തകാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് ഉദ്യാഗസ്ഥരുടെ വിശദീകരണം. ഇതോടെ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ കിങ് ഫഹദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വൈകാതെ പ്രശ്‌നം പരിഹരിച്ച വിമാനം പുറപ്പെടുമെന്നാണ് വിമാന കമ്പനി അധികൃതര്‍ പറയുന്നത്.