ചരക്ക് വാഹനം ബ്രേക്ക് ഡൗണായി; ചേമഞ്ചേരി ദേശീയ പാതയില്‍ ഗതാഗത തടസ്സം, വാഹനങ്ങളുടെ നീണ്ട നിര


കൊയിലാണ്ടി: ചരക്ക് കയറ്റി വന്ന ലോറി ചേമഞ്ചേരി റെയില്‍ വേ സ്റ്റേഷന് സമീപം ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസ്സം.  ഒരു മണിക്കൂറികലധികമായി റോഡില്‍ വന്‍ ഗതാഗത കുരുക്കാണ്.

കൊയിലാണ്ടി റോഡിലെ ചെങ്ങോട്ടുകാവ് മേല്‍പ്പാലം വരെയും കോഴിക്കോട് റോഡിലെ തിരുവങ്ങൂര്‍ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഹൈ വേ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ ഒരു വശത്തു കൂടി കടത്തി വിടുകയാണ്.