‘കടുവ സഫാരി പാര്‍ക്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ല’; ചെമ്പനോടയില്‍ പ്രതിഷേധ പ്രകടനവുമായി വി.ഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന്, മന്ത്രിയുടെ ചിത്രം കത്തിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശങ്ങളില്‍ കടുവ സഫാരി പാര്‍ക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി വി.ഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന്. സഫാരി പാര്‍ക്ക് തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വനം വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചിത്രം കത്തിക്കുകയും ചെയ്തു.
സഫാരി പാര്‍ക്കിന്റെ മറവില്‍ മലബാര്‍ വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കി മാറ്റാനുള്ള ഒളിച്ചുകളിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വി.ഫാം ആരോപിച്ചു. സഫാരി പാര്‍ക്ക് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങളിലൂടെ സര്‍ക്കാറിനെ തിരുത്തുമെന്നും വി.ഫാം പ്രഖ്യാപിച്ചു.
അഡ്വ:സുമിന്‍.എസ്.നെടുങ്ങാടന്‍, സെമിലി സുനില്‍, ബാബു പുതുപ്പറമ്പില്‍, രാജു പൈകയില്‍, ജിജോ വട്ടോത്ത് എന്നിവര്‍ നേതൃത്വം നല്കി