ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയ്ക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ സ്വദേശിയ്ക്ക്. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
ആഗസ്റ്ററ് 30ന് മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നയാളാണിത്. രോഗിയായ ബന്ധുവിനൊപ്പം കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍.
മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് ആറുപേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിന് പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.
അതേസമയം, കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള പതിനൊന്ന് സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസകരമാണ്. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. 213 പേര്‍ ഹൈ റിസ്സ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.