“മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ “; നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചരണ ജാഥ
നന്തി ബസാർ: “മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒക്ടോബർ 5 ന് ഡൽഹിയിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റ പ്രചരാണർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി അഖില എം.പി ഉദ്ഘാടനം ചെയ്തു. പാറക്കാട് നടന്ന ചടങ്ങിൽ വില്ലേജ് കമ്മറ്റി പ്രസിഡൻ്റ് സിന്ധു.കെ അധ്യക്ഷത വഹിച്ചു.
വില്ലേജ് സെക്രട്ടറി സ്മിത.പി ജാഥാ ലീഡറായും വില്ലേജ് പ്രസിഡൻ്റ് സിന്ധു.കെ പൈലറ്റായും വില്ലേജ് ട്രഷറർ ശ്രീലത ഡെപ്യൂട്ടി ലീഡറായും ഏരിയാ വൈസ് പ്രസിഡൻറ് രജുല ടി.എം മാനേജരുമായി കാൽനട പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകി. 10 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം പ്രചരണ ജാഥ നന്തിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം ഷീജ പി.കെ, ഏരിയാ കമ്മിറ്റി അംഗം ആതിര എന്നിവരും സംസാരിച്ചു.
സമാപന ചടങ്ങ് സിന്ധു.കെ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ ഡി. ദീപ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ
സ്മിത.പി യ്ക്ക് വിവിധ വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ ഹാരാർപ്പണം ചെയ്തു. ചടങ്ങിന് വത്സല സ്വാഗതവും ജാഥാ ലീഡർ നന്ദിയും പറഞ്ഞു.
Summary: All India Democratic Women’s Association’s kalnada pracharana jadha at Nandi