ഫാഷന്‍ ഡിസൈനിംഗിനോടാണോ താല്‍പര്യം? കോഴിക്കോട് ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ സീറ്റ് ഒഴിവ്



കോഴിക്കോട്:
ഗവ.വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30 വരെയാണ് രജിസ്ട്രഷന്‍. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷന്‍ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04952370714 എന്ന നമ്പറില്‍ ബന്ധപ്പെടുക.