സി.പി.എം കാപ്പാട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍.സാമിക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: സി.പി.എം മുന്‍ കാപ്പാട് ലോക്കല്‍ കമ്മിറ്റി അംഗം ഞേറങ്ങാട്ട് എന്‍.സാമിക്കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

1979 മുതല്‍ സി.പി.എം അംഗമാണ്. കെ.എസ്.വൈ.എഫ് പഞ്ചായത്ത് ഭാരവാഹിയായിരുന്നു. ചേമഞ്ചേരി സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയാണ്. നിലവില്‍ ചീനച്ചേരി കയര്‍ വ്യവസായ സംഘം പ്രസിഡന്റും സി.പി.എം വികാസ് നഗര്‍ ഈസ്റ്റ് ബ്രാഞ്ചംഗവുമാണ്.

ഭാര്യ: വസന്ത. മക്കള്‍: ജിനേഷ് (കേരള പൊലീസ്, ബബീഷ് (ഗള്‍ഫ്), ജിഷ (വി.കെ.സി). മരുമക്കള്‍: സുജിത്ത്, അനു, ജിനു.

സഹോദരങ്ങള്‍: നാണി, ദേവി, ഭാസ്‌കരന്‍, രാഘവന്‍, സുലോചന.