പുറക്കാട് വീട്ടിനുള്ളിലെ ഫ്രിജ് കത്തിനശിച്ചു


പുറക്കാട്: പുറക്കാട് നമ്പൂതിരിക്കണ്ടി മൂസയുടെ വീട്ടിലെ റഫ്രിജറേറ്റര്‍ ഇന്നലെ രാത്രി കത്തിനശിച്ചു. രാത്രി 11.45ഓടെയായിരുന്നു സംഭവം.

വീട്ടുകാരെല്ലാം ഉറങ്ങിയിരുന്നു. അടുക്കള ഭാഗത്തുനിന്നും ശബ്ദം കേട്ട് ഉണര്‍ന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ഫ്രിജ് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ചുമരിനും വയറിങ്ങുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇന്‍വര്‍ട്ടറില്‍ നിന്നും ഷോര്‍ട്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പ് തന്നെ തീയണച്ചിരുന്നു. വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ സേനയുടെ വാഹനം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദിന്റെ നേതൃത്വത്തില്‍ സിജിത്ത്, ബിനീഷ്, റഷീദ്, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ സ്ഥലത്തെത്തി കൂടുതല്‍ അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി.