കൊയിലാണ്ടി മാടാക്കര സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണു മരിച്ചു


കൊയിലാണ്ടി: മാടാക്കര സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പറമ്പില്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

കുവൈറ്റില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ ജീവനക്കാരനാണ്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കത്തങ്ങന്റകത്ത് അബ്ദുല്ലയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാല്‍.