പാടത്ത് വിത്തിടാന്‍ കാനത്തില്‍ ജമീല എം.എല്‍.എയും; ചെങ്ങോട്ടുകാവില്‍ കൈപ്പാട് കൃഷിക്ക് തുടക്കമായി
കൊയിലാണ്ടി: വടക്കന്‍ കേരളത്തില്‍ കണ്ടുവരുന്ന കൈപ്പാട് കൃഷിക്ക് ചെങ്ങോട്ടുകാവില്‍ തുടക്കമായി. ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷി. വിത്തിടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കാനത്തില്‍ ജമീല എം.എല്‍.എയാണ്.
ചേലിയ ഉള്ളൂര്ക്കടവിനു തെക്കുവശം ഏറഞ്ഞാടത്ത് പൊയില്‍ നിലത്തില്‍ വിത്തെറിഞ്ഞാണ് എം.എല്‍.എ. വിത്തിടീലിന് തുടക്കമിട്ടത്. ചെറുവലത്ത് കുഞ്ഞിരാമന്റെ കൃഷിയിടത്തിലാണ് കൈപ്പാട് കൃഷിയുടെ തുടക്കം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ ആദ്യമായിട്ടാണ് ഈ കൃഷിരീതി ആരംഭിക്കുന്നത്.
ചടങ്ങില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ടി.എം.കോയ, ഇ.കെ.ജുബീഷ്, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, കെ.തങ്കം, റസിയ.വി.എം.
മലബാര്‍ കൈപ്പാട് സൊസൈറ്റി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ശശി, ചെങ്ങോട്ടുകാവ് കൃഷിഭവന് കൃഷി ഓഫീസര്‍ മുഫീദ.എന്‍.കെ. എന്നിവര്‍ പങ്കെടുത്തു.