പകലുകളിൽ അവർക്ക് വീണ്ടും ഒത്തുകൂടാം; കോവിഡിനെ തുടർന്ന് അടച്ച ചെങ്ങോട്ടുകാവ് കച്ചേരി പാറയിലുള്ള പകൽവീട് തുറന്നു


കൊയിലാണ്ടി: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ച് പൂട്ടേണ്ടി വന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കച്ചേരി പാറയിലുള്ള പകൽവീട് വീണ്ടും തുറന്നു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പകൽ വീടാണ് ഇത്.

പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലാണ് പകൽവീട് തുറന്നു കൊടുക്കുന്നതായി പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസിഡന്റ് വേണു മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് ആശംസ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.ജുബീഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, സാംസ്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു നന്ദി പറഞ്ഞു.