സോഫ്റ്റുവെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓണപ്പൂക്കളവും, ഊഞ്ഞാലാട്ടവുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി; ജി.എച്ച്.എസ്.എസ് പന്തലാനിയില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: ഗവണ്‍മെന്റ് എച്ച്.എസ്.എസ് പന്തലായനിയില്‍ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായി ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷന്‍ പ്രോഗ്രാമിംഗ് മേഖലകളില്‍ ഓപ്പണ്‍ ടൂള്‍സ്, സ്‌ക്രാച്ച് എന്നീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിച്ച വാദ്യമേളം ഓണപ്പൂക്കളം, ഓണക്കളികള്‍, ഊഞ്ഞാലാട്ടം എന്നിവ കുട്ടികള്‍ക്ക് നവ്യാനുഭവമായി.

കോഴിക്കോട് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി.വിനോദ് മാസ്റ്റര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അധ്യാപകരായ ലിഗേഷ് സന്ധ്യാ റാണി എന്നിവര്‍ സംബന്ധിച്ചു.