പരാതി സമര്‍പ്പിക്കാന്‍ ഇനി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട, രക്തം ആവശ്യമുള്ളവര്‍ക്കും സമീപിക്കാം; പോല്‍ ആപ്പില്‍ എല്ലാം സജ്ജം
പൊലീസ് സ്റ്റേഷനിലോ പൊലീസ് ഓഫിസിലോ പോകാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ തുണ വഴിയോ ആര്‍ക്കും പരാതി നല്‍കാം. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡി.ജി.പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്‍കാനുണ്ടെങ്കില്‍ അതുകൂടി അപ് ലോഡ് ചെയ്യാം. ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാം.
പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.
അതോടൊപ്പം ആവശ്യക്കാര്‍ക്ക് രക്തം എത്തിച്ചു നല്‍കാനും പോൽ ആപ്പിൽ സൗകര്യം ലഭ്യാമാണ്. ഇതിനായി കേരളാ പോലീസിന്റെ പോല്‍ ബ്ലഡ് സേവനവും ഇപ്പോള്‍ ലഭ്യമാണ്. അടിയന്തരഘട്ടങ്ങളിലുള്‍പ്പെടെ രക്തം ലഭ്യമാക്കാന്‍ പൊലീസിന്റെ ഈ ഓണ്‍ലൈന്‍ സേവനത്തിലൂടെ സാധിക്കും. പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോല്‍ ബ്ലഡ് സേവനം ലഭ്യമാവുക. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് ബന്ധപ്പെടും.