കോഴിക്കോട് ഫുട്ബോള്‍ കളിച്ച ശേഷം കാല് കഴുകാനായി കുളത്തിലിറങ്ങിയ പതിനേഴുകാരൻ മുങ്ങിമരിച്ചു
കോഴിക്കോട്: ഫുട്ബോള്‍ കളിച്ച ശേഷം കാല് കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുളങ്ങരപ്പീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിത്താഴം കുണ്ടുങ്ങല്‍ സ്വദേശി അമല്‍ ഫിനാന് (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
കോഴിക്കോട് തിരുവണ്ണൂര്‍ ചിറയില്‍ കാല് കഴുകാനിറങ്ങിയതായിരുന്നു അമല്‍. ഇതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സെത്തിയാണ് അമലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത്. ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. പി.പി അബ്ദുല്ലത്തീഫിന്റെയും പൂതം വീട്ടില്‍ വഹീദയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാഹിദ് മുനീര്‍, ആമിന ഷംന, അമിത. കബറടക്കം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
Summary: The seventeen-year-old drowned in a pond and died