ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്; ഒപ്പം പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ചെെത്രയ്ക്ക് സ്വീകരണവും


Advertisement

കൊയിലാണ്ടി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയെ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അഭിനന്ദിച്ചു.

Advertisement

ചടങ്ങിൽ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അംഗം കൂടിയായ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചൈത്രയ്ക്ക് സ്വീകരണവും നൽകി. ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ മുഖ്യപരിശീലകൻ മീത്തൽ അജയകുമാർ പൂച്ചെണ്ട് നൽകി വൈസ് പ്രസിഡന്റിനെ സ്വീകരിച്ചു. ആതിര, ശ്രീബാൽ, ലാമിയ, അച്ചു, അഭിഷേക്, അഭിനവ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

 

Advertisement

Advertisement