മുക്കത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപോയ പ്രതി തൂങ്ങിമരിച്ച നിലയിൽ


മുക്കം: മുക്കത്ത് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഓടി രക്ഷപ്പെട്ട ഭർത്താവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈട്ടൂളിചാലില്‍ മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടിപരിക്കേല്‍പ്പിച്ചത്. മുത്തേരി അങ്ങാടിയില്‍ മുസ്തഫ നടത്തുന്ന അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു അക്രമം. ശേഷം മുസ്തഫ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുല്തഫയെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)