ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതയും അറിയാം


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (1)പാലിയേറ്റീവ് ഡ്രൈവര്‍ (1) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

നിശ്ചിത യോഗ്യത ഉള്ളവര്‍ 24-08-2023 ല്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പും സഹിതം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ കേന്ദ്രത്തില്‍ താഴെ പറയുന്ന സമയത്ത് വാക് ഇന്‍ ഇന്റര്‍വ്യുവിനു ഹാജരാവുക.
ഡ്രൈവര്‍ രാവിലെ 10-30
യോഗ്യത:
1)ഹെവി വാഹനം ഡ്രൈവിംഗ് പരിചയം മൂന്നു വര്‍ഷം
2)ലൈറ്റ് വൈറ്റ് വാഹനം ഡ്രൈവിംഗ് പരിചയം ഏഴ് വര്‍ഷം
3)വിദ്യാഭ്യാസം എട്ടാം ക്ലാസ്സ്, വയസ്സ് 25-39

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സമയം :12-30
യോഗ്യത :
1)സര്‍വ്വകലാശാല ബിരുദം
2)DDA,PGDCA,
3) ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്.

Summary: JOB OPPORTUNITIES IN CHENGOTTUKAVU FAMILY HEALTH CENTRE.