കീഴരിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു
കീഴരിയൂർ: കീഴരിയൂരിലെ അറഫാത്ത് അഷ്റഫ് അബുദാബിയിൽ അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
കോരപ്ര മടവൻ വീട്ടിൽ ബീരാൻറ്റയും നാഫീസയുടേയും മകനാണ്. ഭാര്യ സൽമ.
മക്കൾ: ഇസ്റാ ഫാത്തിമ, അമൻ അഹമ്മദ്.
സഹോദരിമാർ: മുനീറ, ഹസീന . മൃതദേഹം നാളെ നാട്ടിലെത്തിക്കും.
Summary: A native of Keezhriyur passed away in Abu Dhabi