ഇനി പുതിയ സാരഥി; ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി അഡ്വ പി ഗവാസിനെ തിരഞ്ഞെടുത്തു


കോഴിക്കോട്: ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ. പി ഗവാസ് തെരഞ്ഞടുക്കപ്പെട്ടു. ഓമശ്ശേരി ഡിവിഷൻ മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിനെ ഒമ്പതിനെതിരെ 17 വോട്ടിന് പരാജയപ്പെടുത്തിയാണ് അഡ്വ പി ഗവാസ് വിജയിച്ചത്. 26 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞടുപ്പിൽ വരണാധികാരി ജില്ലാ കലക്ടർ എ ഗീത തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി സത്യവാചകം ചൊല്ലിക്കൊടുത്തു.

മുചുകുന്ന് സ്വദേശിയായ എം.പി ശിവാനന്ദനായിരുന്നു നേരത്തെ വൈസ് പ്രസിഡൻ്റായിരുന്നത്. എൽ.ജെ.ഡി സ്ഥാനാർത്ഥിയായി അരിക്കുളം ഡിവിഷനിൽ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. മുന്നണി തീരുമാന പ്രകാരം രണ്ടരവർഷം അദ്ദേഹം വൈസ് പ്രസിഡൻ്റായി. എം.പി ശിവാനന്ദൻ രാജിവെച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പി ടി എ റഹീ എം എൽ എ എന്നിവർ നേരിട്ടെത്തി വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. കടലുണ്ടി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറാണ് അഡ്വ പി ഗവാസ്.

Summary: Adv P Gavas was elected as the Vice President of kozhikode district Panchayat