സി. അച്യുതമേനോൻ ഓർമയായിട്ട് 32 വർഷം; കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കൊയിലാണ്ടി:  സി. അച്യുത മേനോന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന സി. അച്ചുത മേനോൻ.വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നു അച്ചുത മേനോനെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. സി.പിഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, അസിസ്റ്റന്റ് സെകട്ടറിമാരായ അഡ്വ.പി. ഗവാസ്, പി.കെ. നാസർ, ജില്ലാ എക്സി. അംഗം പി.സുരേഷ് ബാബു, പി.ബാലഗോപാൽ, അഡ്വ.. എസ്. സുനിൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു.