കണ്ണൂരില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു
കണ്ണൂര്‍ : കണ്ണൂരില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകന്‍ ആരവ് നിഷാന്താണ് മരിച്ചത്.
ഒദയമ്മാടം യു പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം.