കിലോയ്ക്ക് 40 രൂപ താങ്ങുവില നിശ്ചയിച്ച് പഞ്ചായത്തുകള്‍ തോറും നാളികേര സംഭരണ കേന്ദ്രം തുടങ്ങണം; ആവശ്യമുന്നയിച്ച് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ്
അരിക്കുളം: കിലോയ്ക്ക് 40 രൂപ താങ്ങ് വില നിശ്ചയിച്ച് പഞ്ചായത്തുകള്‍ തോറും ഒരു കേന്ദ്രത്തിലെങ്കിലും നാളികേര സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അരിക്കുളം പഞ്ചായത്തിലെ ഏതെങ്കിലും സഹകരണ സംഘം വഴി നാളീകേര സംഭരണം ആരംഭിച്ചാല്‍ കേരകര്‍ഷകര്‍ക്ക് അത് അനുഗ്രഹമാവും. നികുതി അടച്ച രശീതി ഹാജരാക്കല്‍, ഒരു കര്‍ഷകനില്‍ നിന്ന് നിശ്ചിത എണ്ണം നാളീകേരം സംഭരിക്കല്‍ തുടങ്ങിയ വ്യവസ്ഥകളില്ലാതെ തന്നെ നിബന്ധനകള്‍ ലളിതമാക്കണം. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, ഒ.കെ.ചന്ദ്രന്‍ , യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ സി.രാമദാസ്, മണ്ഡലം ഭാരവാഹികളായ ടി.ടി.ശങ്കരന്‍ നായര്‍, പത്മനാഭന്‍ പുതിയേടത്ത്, ബാബു പറമ്പടി, ബാലക്യഷ്ണന്‍ ചെറിയ കോയിക്കല്‍, ഹാഷിം കാവില്‍, പി.കെ. ബാബുരാജ്, സുമേഷ് സുധര്‍മ്മന്‍, സത്യന്‍ തലയഞ്ചേരി എന്നിവര്‍ സംസാരിച്ചു.