”മതേതരത്വം ഇന്ത്യയുടെ മതം” കൊയിലാണ്ടിയില്‍ സംവാദ പരിപാടിയുമായി എസ്.വൈ.എസ്


കൊയിലാണ്ടി: സ്വാതന്ത്രദിനത്തിന്റെ 76ാം വാര്‍ഷികത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ മതേതരത്വം ഇന്ത്യയുടെ മതം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ഭാഗമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടിയില്‍ സംവാദം സംഘടിപ്പിച്ചത്.

പരിപാടി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാന്‍ ഹൈതമി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു.

അശ്വിന്‍ ദേവ് (സി.പി.എം), അരുണ്‍ മണമല്‍ (കോണ്‍ഗ്രസ്), സമദ് പൂക്കാട് (മുസ്ലിം ലീഗ്), എന്‍.വി.ബാലകൃഷ്ണന്‍, അബ്ദുറസാക്ക് റഹ്‌മാനി (എസ്.വൈ.എസ്), എം.കെ.സുരേഷ് ബാബു (പി.ടി.എ പ്രസിഡന്റ്), അഹമ്മദ് ഫൈസി കടലൂര്‍ (സമസ്ത), സി.പി.എ സലാം, അഹമ്മദ് ദാരിമി, അന്‍സാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.