ഊരള്ളൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അരിക്കുളം: ഊരള്ളൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കളത്തീക്കണ്ടി ജൂബേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.
കുടുംബസമേതം ഖത്തറിലാണ് താമസം. ഇന്ന് രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നിറങ്ങിയ ജുബേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയിട്ടും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതായതോടെ നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛന്: കുഞ്ഞായി. അമ്മ: ആമിന. ഭാര്യ: ഹിബ