അവധി കഴിഞ്ഞ് മടങ്ങാന്‍ രണ്ടുദിവസം ബാക്കി; കോഴിക്കോട് സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന്റെ സമീപം കടലില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. മായനാട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.
സൈനികനായ അഭിജിത്ത് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ അഭിജിത്തിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണത്തില്‍ അഭിജിത്തിന്റെ ബൈക്ക് ഭട്ട് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.