കോഴിക്കോട് ചാലിയത്ത് യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു


കോഴിക്കോട്: ചാലിയം കടുക്ക ബസാര്‍ അഞ്ചുടിയില്‍ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. വട്ടക്കിണര്‍ ഒ.ബി റോഡ് സ്വദേശി തച്ചമ്പലത്ത് അജയകുമാറിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മത്സ്യബന്ധനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളാണ് കടല്‍ഭിത്തിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ.സി.ബിയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. കടല്‍ഭിത്തിയില്‍ ശക്തമായ തിരയടിയുള്ളതിനാല്‍ മൃതദേഹം പുറത്തെടുക്കാന്‍ വളരെ അധികം പ്രയത്‌നക്കേണ്ടി വന്നു. പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.