ലക്ഷ്യം തീരദേശ മേഖലയുടെ ഉന്നമനം; കോടിക്കലിൽ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സെന്റർ യഥാർത്ഥ്യമാവുന്നു
നന്തിബസാർ: കോടിക്കൽ തീരദേശ മേഖലയിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കാരുണ്യ രംഗങ്ങളിലെ ഉന്നമനത്തിന് വേണ്ടി ഫെയ്സ് കോടിക്കൽ കമ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ യാഥാർത്ഥ്യമാവുന്നു. കോടിക്കൽ ടൗണിൽ ഐസ്പ്ലാന്റിന്റെ തൊട്ടടുത്തായാണ് നാൽപത് ലക്ഷം രൂപ ചിലവഴിച്ച് ഇരു നിലകളിലായുള്ള കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെന്റർ നിർമ്മിക്കുന്നത്.
സെപ്റ്റംബർ അവസാനവാരം കമ്യൂണിറ്റി സെന്റർ നാടിന് സമർപ്പികാനാണ് തീരുമാനം. പുതിയ കാലത്ത് യുവസമൂഹം ലഹരി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് തിരിയുന്നതിനെതിരെയും വിദ്യാഭ്യാസപരമായി പിന്നോക്കം പോവുന്നതിനെതിരെയും തീരദേശ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയുമാണ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെന്റർ സ്ഥാപിക്കുന്നത്.
സെന്ററിന്റെ കട്ടില വെക്കൽ കർമം പ്രൗഢമായി നടന്നു. എൻ.പി.മുഹമ്മദ് ഹാജി, മന്ദത്ത് മജീദ്, വി.കെ.ഇസ്മയിൽ , റഹീം സി.കെ, മജീദ് പി.കെ, അലി വി.കെ, ഇഖ്ബാൽ പി.കെ, ഷൗക്കത്ത് കുണ്ടുകുളം, ശഫീർ എഫ്.എം, ഷൗക്കത്ത് സി.സി, പി.കെ.മുഹമ്മദലി, നൗഷാദ് ടി, ലിയാക്കത്ത് എഫ്.എം, സലീം പി.ടി, സുനൈദ്, സഹീദ്, ഫായിസ് എന്നിവർ പങ്കെടുത്തു.