വിദ്യാലയ മികവിന് ‘കരുതലു’മായി കെഎസ്ടിഎ; പൊയിൽകാവിൽ ജില്ലാ ശില്പശാല
കൊയിലാണ്ടി: വിദ്യാലയ മികവിന് കെഎസ്ടിഎ പിന്തുണ എന്ന സന്ദേശം ഉയർത്തി കരുതൽ പദ്ധതിയുമായി കെഎസ്ടിഎ. സംസ്ഥാന കമ്മിറ്റി 1000 വിദ്യാലയങ്ങളിലാണ് കരുതൽ പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലെ കോഡിനേറ്റർമാരും 17 സബ്ജില്ലാ കോഡിനേറ്റർമാർക്കുമായി ജില്ലാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ 5,6,7 ക്ലാസുകളിൽ ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനശേഷി വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 40 മണിക്കൂറിൽ കുറയാത്ത അധിക അധ്യയന സമയം കണ്ടെത്തിയാണ് സാമൂഹിക പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25ന് തിരുവനന്തപുരം വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. അക്കാദമിക പ്രവർത്തനങ്ങളിൽ കഴിഞ്ഞവർഷവും നിറവ് എന്ന പേരിൽ കെ എസ് ടി എ പ്രത്യേക പദ്ധതി പ്രവർത്തനം ഏറ്റെടുത്തിരുന്നു.
പൊയിൽക്കാവ് നടനം മിനി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ,സജീഷ് നാരായണൻ, മനോജ് വി പി എന്നിവർ പങ്കെടുത്തു. ജില്ലാ അക്കാദമിക് കോഡിനേറ്റർ എം ജയകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ എം രാജൻ നന്ദിയും പറഞ്ഞു. [mid]
Sumary: KSTA karuthal project for school excellence