ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
പുതുപ്പാടി: പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുറ്റേന്‍കുന്ന് അനിതയെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലര്‍ച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തിയപ്പോള്‍ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സത്തി മൃതദേഹം പുറത്തെടുത്തത്.
എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അനിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.