പുരുഷ വനിതാ വിഭാഗത്തിലായി മാറ്റുരയ്ക്കുന്നത് 23 ടീമുകള്‍; സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റ് വിദ്യാഭ്യാസ ഓഫീസര്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പുരുഷ വനിതാ വിഭാഗത്തില്‍ 23 ടീമുകളാണ് മത്സരിക്കുന്നത്.

അണ്ടര്‍ 14 അണ്ടര്‍ 17 വിഭാഗങ്ങളില്‍ നടക്കുന്ന മത്സരം ഇന്നും നാളെയുമായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ എച്ച്.എം ഫോറം സെക്രട്ടറി ഷാജി ബല്‍റാം, എസ്.ഡി.എസ്.ജി.എ സെക്രട്ടറി സുരേഷ് ബാബു. എം.ജെ.എന്‍.പ്രേംഭാസിന്‍, മനോജ് കുമാര്‍, കെ.പി.പ്രകാശന്‍, റഷീദ് പുളിയഞ്ചേരി എന്നിവര്‍ സംസാരിച്ചു.