സ്വന്തമായി ഭൂമിയില്ലേ? ലാന്റ്ബാങ്ക് പദ്ധതിയിലൂടെ ഭൂമി ലഭിക്കും, യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ജില്ലയിൽ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് ഭൂരഹിതരായ പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം.
നിശ്ചിത അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364