നാദാപുരത്ത് ഇരുപത്തിയഞ്ചുകാരി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍


നാദാപുരം: തൂണേരി കോടഞ്ചേരിയില്‍ യുവതി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മോഹന്‍മാസ്റ്റര്‍ രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ അശ്വതി തൂങ്ങികിടക്കുന്നത് കാണുകയായിരുന്നു. കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്തായിരുന്നു മൃതദേഹം.

ഇവര്‍ക്ക് നൈനിക് എന്ന പേരുള്ള ഒരു മകനുണ്ട്. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.