കാരുണ്യ ഹസ്തവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി; ശാദുലിക്കും സജീഷിനും ചികിത്സാ ധനസാഹയം കെെമാറി


കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കാരുണ്യ ഹസ്തം പരിപാടിയിൽ ഉൾപ്പെടുത്തി ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. വൃക്കരോഗം ബാധിച്ചു ഡയാലിസിസിനു വിധേയനായ കൊല്ലം സ്വദേശി ശാദുലിക്കും ലുക്കീമിയ ബാധിച്ചു കിടപ്പിലായവ മേലൂർ സ്വദേശി സജീഷിനുള്ള രണ്ടാം ഘട്ട ചികിത്സാ സഹായവുമാണ് വിതരണം ചെയ്തത്.

ശാദുലി ചികിത്സാ കമ്മറ്റിക്ക് വേണ്ടി ജാഫർ ടി വി അൻസാർ കൊല്ലം എന്നിവരും, സജീഷ് ചികിത്സാ സഹായ കമ്മറ്റിക്ക് വേണ്ടി
കൺവീനർ അഡ്വക്കറ്റ് നിധിൻ ൃ, സാദിഖ് സഹാറ എന്നിവരും സഹായങ്ങൾ ഏറ്റുവാങ്ങി.

Also Read- തുടർ ചികിത്സയ്ക്കായി വേണ്ടത് 50 ലക്ഷത്തിലധികം രൂപ; കൊയിലാണ്ടിയിലെ സജീഷിനായ് നാട് ഒരുമിക്കുന്നു- നിങ്ങള്‍ക്കും സഹായിക്കാം

അസീസ് മാസ്റ്റർ, റഷീദ് മൂടാടി, സഹീർ ഗാലക്സി, സുകുമാരൻ മാസ്റ്റർ, ബാലൻ അമ്പാടി, അലി കെ വി, മാടഞ്ചേരി സത്യനാഥൻ, കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾ ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Also read-സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ മജ്ജ മാറ്റിവെക്കണം, ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ; മേലൂർ സ്വദേശി സജീഷിന് സഹായഹസ്തവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി

Summary: Koyilandikootam Global Community financial support for treatment of =Shaduli and Sajeesh